ശ്രീകൃഷ്ണപുരം: പഞ്ചായത്തിന്റെ സ്‌നേഹാലയം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിനെ പ്രതിനിധീകരിച്ച് ജില്ലാ സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ, ബഡ്സ് കലോത്സവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സദസ് 'വിജയോത്സവം 2026' കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.അരുണ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ലിനി, വി.സി.ഉണ്ണികൃഷ്ണൻ, സി.ഓമന, കെ.വി.ഗോപാലൻകുട്ടി, എൻ.വിദ്യാലക്ഷ്മി, ആസൂത്രണ സമിതി അംഗം എം.സി.വാസുദേവൻ, ജി.രമ്യ, പി.ടി.എ പ്രസിഡന്റ് കെ.ഉഷാകുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |