പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ജലദിനമായ ഇന്ന് ജല ദിനവും ജലസഭയും ജില്ലയിലെ വിവിധ തുല്യതാ പഠന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. ജലവിനിയോഗവും ലിംഗനീതിയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി. നെന്മാറ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ജലദിനാചരണ പരിപാടിയിൽ പരിസ്ഥിതി ആഘാത പഠന വിദഗ്ധസമിതി അംഗവും ജലസംരക്ഷണ പ്രവർത്തകനുമായ പ്രൊഫ. ഡോ. കെ.വാസുദേവൻപിള്ള ജലസഭയ്ക്കു നേതൃത്വം കൊടുക്കും. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. ചിറ്റൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചർച്ചകൾക്ക് ഐ.എം.ജി റിസോഴ്സ് പേഴ്സണൽ കെ.ശിവകുമാർ നേതൃത്വം നൽകും. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.വി.പാർവതി അദ്ധ്യക്ഷത വഹിക്കും. ഗവൺമെന്റ് മോയിൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡോ. പി.സി.ഏലിയാമ്മയും കുഴൽമന്ദം എച്ച്.എസ്.എസിൽ വിജയനും ചർച്ചകൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |