കൊല്ലങ്കോട്: പല്ലശ്ശന ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.രാമധരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.ഉണ്ണികൃഷ്ണൻ(എൻ.സി.പി),വി.കൃഷ്ണൻകുട്ടി(സി.പി.ഐ), കെ.ലക്ഷ്മണൻ, ടി.എ.കൃഷ്ണൻകുട്ടി, സി.പി.എം ലോക്കൽ സെക്രട്ടറി ഷിനാഫ്, പല്ലശ്ശന പഞ്ചയത്ത് പ്രസിഡന്റ് കെ.രാമദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ.ലക്ഷ്മണൻ(കൺവീനർ), പി.ടി.ഉണ്ണികൃഷ്ണൻ (ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |