മുണ്ടൂർ: നാമ്പുള്ളിപ്പുര എസ്.വി.എം.എ.എൽ.പി സ്കൂൾ 76-ാം വാർഷികവും പ്രധാനാദ്ധ്യാപിക എം. ജയശ്രീക്കും അസിസ്റ്റന്റ് ടീച്ചർ വി.പി.ഉമാദേവിക്കുമുള്ള യാത്രയയപ്പ് യോഗവും സാഹിത്യകാരൻ കെ.പി.എസ് പയ്യനേടം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.എസ്. സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ടി.എ.അബ്ദുൽസലാം അദ്ധ്യക്ഷനായി. പിന്നണി ഗായിക തീർത്ഥ സുഭാഷ് കലാപരിപാടി ഉദ്ഘാടനം ചെയ്തു. ബിഗ് ബോസ് താരം ഫസ്റ്റ് റണ്ണറപ്പായ റെനീഷ റഹ്മാൻ വിശിഷ്ടാതിഥിയായി. യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിൻസിപ്പൽ റെവറന്റ് ഡോ.ജോസഫ് ഒലിക്കൽ കൂനൽ ഉപഹാര സമർപ്പണം നടത്തി. പറളി ബി.പി.സി.എ എം.അജിത്ത് വിരമിക്കുന്ന അദ്ധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. 'ജയദേവം' 2026 എന്ന പത്രത്തിന്റെ പ്രകാശനം കെ.പി.എസ് പയ്യനേടം നിർവഹിച്ചു. സീനിയർ അദ്ധ്യാപിക കെ.ഗിരിജ, മാനേജർ എസ്.സുഭാഷ് വിവിധ അദ്ധ്യപക സംഘടന പ്രതിനിധികളായ മനോജ് കെ, പി.പ്രമോദ് ചന്ദ്രൻ, പി. രാജീവ്, എം.ഡി.പ്രകാശൻ, കെ.എം.അബ്ദുൽ ഹക്കീം, മുൻ അദ്ധ്യാപകരായ എം.എസ്.പ്രേമ, സി.വി.ശ്യാമള എസ്.എസ്.ജി പ്രസിഡന്റ് ബി.വിജയകുമാർ, എസ്.എം.സി ചെയർമാൻ ഷഹദ്, പി.പി.ടി.എ പ്രസിഡന്റ് ഷീജ, ഹെഡ്മിസ്ട്രസ് എം.ജയശ്രീ, സീനിയർ അദ്ധ്യാപിക വി.പി.ഉമാദേവി, കെ.എ.അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ലീഡർ എം.ബി.അക്ഷജിനുള്ള ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |