SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 AM IST

ധനസഹായം

school
school bag

പാലക്കാട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.കെ.ജി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ആനുകൂല്യങ്ങൾ ലഭിക്കുക. അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച സ്‌കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്/സാക്ഷ്യപത്രം, രക്ഷിതാവിന്റെ ക്ഷേമനിധി പാസ്ബുക്ക്, ഐ.ഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ലഭ്യമാക്കണം. ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി ജൂൺ അഞ്ച്. ഫോൺ: 0491 2505358.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL