SignIn
Kerala Kaumudi Online
Thursday, 04 June 2026 6.00 AM IST

സെൻസസ് 2027: സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ അവസരം

census

പാലക്കാട്: രാജ്യത്തെ പ്രഥമ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (സെൽഫ് എന്യൂമറേഷൻ) സൗകര്യം 16 മുതൽ ലഭ്യമാകും. 16 മുതൽ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ജൂലായ് ഒന്നു മുതൽ 31 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15 -20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

ജൂൺ 30നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി ശേഖരിക്കും.

പൊതുജനങ്ങൾക്ക് https://se.census.gov.in പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യാം.

ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കണം.

ഒരിക്കൽ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല.

ലൊക്കേഷൻ വിവരങ്ങൾ നൽകുക.

തുടർന്ന് പോർട്ടലിലെ മാപ്പിൽ കൃത്യമായ താമസസ്ഥലം 'റെഡ് മാർക്കർ' ഉപയോഗിച്ച് അടയാളപ്പെടത്തേണ്ടതുണ്ട്.

തുടർന്ന് സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമർപണം നൽകാം.

വിവരങ്ങൾ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെൽഫ്ഇന്യൂമറേഷൻ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും.
സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കമ്പോൾ ഈ ഐഡി കൈമാറിയാൽ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL