പാലക്കാട്: ഷൊർണ്ണൂർ-പെരിന്തൽമണ്ണ റോഡിൽ പട്ടാമ്പി സിഗ്നൽ ജംഗ്ഷനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി തീരുംവരെ ഒറ്റവരി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുന്ന ഭാര വാഹനങ്ങൾ കൊപ്പത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞു മുളയങ്കാവ്, വല്ലപ്പുഴ വഴി ചെർപ്പുളശ്ശേരി, പട്ടാമ്പി റോഡിലൂടെയും മറ്റു വാഹനങ്ങൾ ശങ്കരമംഗലത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞു കൊടലൂർ, കുമ്പൻകല്ലു വഴി ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡിലൂടെയും പോകേണ്ടതാണെന്ന് ഷൊർണൂർ പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻഡ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |