പാലക്കാട്: വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയിൽ ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. മംഗളൂരു - ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനാണ് തട്ടിയത്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കേരള - തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് ഭാഗത്തായിരുന്നു അപകടം. രണ്ട് ആനകളും ട്രെയിനിന്റെ എഞ്ചിനടിയിൽ കുടുങ്ങുകയായിരുന്നു. ആനകളുടെ മൃതശരീരം മറ്റാനായി മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ വാളയാർ പൊലീസും വനംവകുപ്പ് അധികൃതരും ഉൾപ്പെടെ സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകി.
A wild elephant and its calf were killed after being hit by the Mangaluru–Chennai Superfast Express near Chavadippara, Walayar, around 12:30 a.m. The accident occurred on the Tamil Nadu side of the Kerala–Tamil Nadu border, leaving both elephants trapped under the engine and disrupting train services for several hours.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |