ന്യൂഡൽഹി: യുഎഇയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ വീരേന്ദർ സിംഗ് ബസോയയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി ഇന്ത്യയിലെത്തിച്ചു. 13,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രധാന ആസൂത്രകനാണ് ബസോയ.
ലഹരി മാഫിയകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിലെ പുതിയൊരു നാഴികക്കല്ലാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷാ എക്‌സിൽ കുറിച്ചു. കുറ്റവാളികൾ ലോകത്ത് എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിബിയുടെ ഈ നിർണായക നീക്കത്തെ ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള നാഴികക്കല്ല് എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.
ലഹരിക്കടത്ത് ശൃംഖലകൾ പൂർണമായി തകർക്കുന്നകിനായി ഡ്രഗ് കൺട്രോൾ വിഷൻ ഡോക്യുമെന്റും മൂന്ന് വർഷത്തെ ദേശീയ പദ്ധതിയും സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ലഹരി മാഫിയയ്‌ക്ക് പതിറ്റാണ്ടുകളോളം തലയുയർത്താൻ കഴിയാത്ത വിധം ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്.
നാൽപ്പതിലധികം കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഒന്നിച്ചണിനിരക്കുന്ന ഈ പദ്ധതിയിലൂടെ ലഹരി പരിശോധന, രഹസ്യാന്വേഷണം, ലഹരിവിമുക്ത പുനരധിവാസം എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കും. ഇതോടൊപ്പം ലഹരിമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് എൻഡിപിഎസ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
The Narcotics Control Bureau (NCB) successfully repatriated international drug trafficking gang leader Virender Singh Basoya from UAE, where he was in hiding. Basoya was the main planner in a 13,000 crore rupees drug smuggling case. Union Home Minister Amit Shah hailed the arrest as a major milestone in India's fight against drug mafias and for a drug-free India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |