SignIn
Kerala Kaumudi Online
Monday, 24 August 2026 10.48 AM IST

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കും, മുന്നറിയിപ്പുമായി യുഎഇ

uae
യുഎഇ

അബുദാബി: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് യുഎഇയിൽ താമസിക്കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് യുഎഇയിലെ നിയമങ്ങൾ കർശനമാണ്. ഇപ്പോഴിതാ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 2026ന്റെ ആദ്യ പകുതിയിൽ 497 വാഹനങ്ങൾ പിടിച്ചെടുത്തു എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പിഴ ഒടുക്കാത്തതും രജിസ്‌ട്രേഷൻ പുതുക്കാത്തതുമായ വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.

ഇതിൽ ചില വാഹനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹത്തിന്റെ പിഴകൾ ചുമത്തിയവയാണെന്നും നിരവധി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വർഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ബ്രിഗേഡിയർ ജുമാ ബിയർ സുവൈദാൻ പറഞ്ഞു. യുഎഇയിലെ നിയമപ്രകാരം, പിഴകൾ അവഗണിച്ചാൽ അധികൃതർക്ക് വാഹനങ്ങൾ കണ്ടുകെട്ടുക, നിയമനടപടികൾ സ്വീകരിക്കുക, വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്‌ക്കുക എന്നിങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.

രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കുന്നത് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുമെന്നും സുവൈദാൻ പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ് തടയുക, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary

UAE authorities seized 497 vehicles in the first half of 2026 for traffic violations, unpaid fines and expired registrations. Officials warned that ignoring fines can lead to vehicle confiscation, legal action and suspension of related transactions. The stricter enforcement aims to improve road safety and prevent repeat traffic offences.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE TRAFFIC RULES, UAE VEHICLE SEIZURE, 497 VEHICLES SEIZED UAE, UAE TRAFFIC FINE, UAE PRAVASI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360