പാലക്കാട്: ജില്ലാ ഇ.പി.എഫ്.ഒയും കഞ്ചിക്കോട് ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസും സംയുക്തമായി നടത്തിയ 'നിധി ആപ് കെ നികട് 2.0 സുവിധാ സമാഗം ജൈനിമേട് ഇ.എസ്.ഐ ആശുപത്രിയിൽ നടന്നു. ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. എൻ.പ്രശാന്ത് പരിപാടിയിൽ മുഖ്യാതിഥിയായി. തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി നടത്തുന്ന ബോധവത്കരണ ക്ലാസുകൾ, പരാതി പരിഹാരവും ഇതോടൊപ്പം നടന്നു. ഡിസ്ട്രിക്ട് നോഡൽ ഓഫീസറും എൻഫോഴ്സ്‌മെന്റ് ഓഫീസറുമായ അംബിക ദേവദാസ്, ഇ.എസ്.ഐ.സി കഞ്ചിക്കോട് ബ്രാഞ്ച് മാനേജർ എ.ഡി.രശ്മി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |