മുതലമട: ജി.എച്ച്.എസ് നന്ദിയോട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ഭാഗമായി ത്രിദിന ഓണ ക്യാമ്പ് നടത്തി. സാമൂഹ്യ സേവനവും അച്ചടക്കവും മുഖമുദ്രയാക്കി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് മീനാക്ഷിപുരം സബ് ഇൻസ്‌പെക്ടർ ബി.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രതീഷ് ടി.വി.ആർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.സുഗേഷ്, വാർഡ് മെമ്പർ എസ്.സന്ദീപ്, മീനാക്ഷിപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ്.സന്ദീപ്, സീനിയർ അധ്യാപകൻ സി.പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |