SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.51 AM IST

ഹാൻവീവ് ഓണം റിബേറ്റ് വില്പന മേള 25 വരെ

cccc

തിരുവനന്തപുരം: കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ (ഹാൻവീവ്) ഓണം റിബേറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു.കൈത്തറി ഉത്പ്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് നൽകുന്ന ഓണം വിപണനം 25ന് സമാപിക്കും.

ഹാൻവീവിന്റെ മുഖ്യശാലകളിലും വിൽപ്പന കേന്ദ്രങ്ങളിലും റിബേറ്റ് ലഭ്യമാക്കും. തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾക്ക് 70 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും. ഓണക്കാല പർച്ചേസുകൾക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും നൽകുന്നു.സർക്കാർ, അർദ്ധസർക്കാർ, സഹകരണ-പൊതുമേഖലാ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ കൈത്തറി ഉത്പ്പന്നങ്ങൾ ഹാൻവീവ് വിൽപ്പന കേന്ദ്രങ്ങൾ വഴി ലഭ്യമാക്കും. മാനേജിംഗ് ഡയറക്ടർ അരുണാചലം സുകുമാർ,

ഡയറക്ടർ ഒഫ് ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡോ.കെ.എസ്. കൃപകുമാർ, മാർക്കറ്റിംഗ് മാനേജർ ഒ.കെ. സുദീപ്, മുൻ ഡയറക്ടർ മഹീൻ അബൂബക്കർ, തിരുവനന്തപുരം റീജിയണൽ മാനേജർ അഭിലാഷ് എസ്. കൃപ, ഷോറൂം ഇൻചാർജ് ആദർശ് കൃഷ്ണൻ,ലൈസൺ ഓഫീസർ താഹ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360