കഞ്ചിക്കോട്: പുലി ഭീഷണി നിലനിൽക്കുന്ന നരകംപള്ളി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലും വിജനമായ പ്രദേശങ്ങളിലും വനം വകുപ്പ് കാമറ സ്ഥാപിച്ചു. പുലിയെ പിടികൂടാനുള്ള കൂടും സ്ഥാപിച്ചിട്ടുണ്ട്. വി.വി കോളേജ് പരിസരത്തും വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നരകം പള്ളി പുഴയ്ക്ക് സമീപത്ത് വെച്ച് പുലി ഒരു കാളയെ കടിച്ച് കൊന്നിരുന്നു. കഞ്ചിക്കോട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആട്, നായ തുടങ്ങിയ വളർത്ത് മൃഗങ്ങൾക്ക് നേരെയും പുലി ആക്രമണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് സുരക്ഷാ സംവിധാനം കർശനമാക്കിയത്. കാളയുടെ ജഡം പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ അക്രമണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. പുലി വനത്തിലേക്ക് തിരിച്ച് പോയിരിക്കാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. പക്ഷെ ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |