
പത്തനംതിട്ട : ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മേഖല വിദ്യാഭ്യാസ സമ്മേളനം സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി ബി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൈൻലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, കേരള സ് സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം.അയ്യൂബ്, തുളസീധരൻ നായർ, അഡ്വ.എൽ.ഷിനാജ്, ആനി ബാബു, എസ്.ബിനു, സി.സി ഗോപാലകൃഷ്ണൻ, ശ്രീരാജ്, സുരേഷ് കുമാർ, ഫിറോസ് എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുശീൽ കുമാറിന് യാത്രയയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |