
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ.
തിരുവല്ല, ആറന്മുള, കോന്നി, റാന്നി മണ്ഡലങ്ങളിലെ കൺവെൻഷനുകളിൽ അദ്ദേഹം സംസാരിക്കും. രാവിലെ 9.45ന് തിരുവല്ല എലൈറ്റ് കോണ്ടിനെന്റലിൽ മാദ്ധ്യമങ്ങളെ കാണും.
10ന് മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം 3.30ന് വണ്ടിപ്പേട്ടയിൽ നടക്കുന്ന എൽ.ഡി.എഫ് ആറൻമുള മണ്ഡലം കൺവെൻഷനിൽ സംസാരിക്കും. വൈകിട്ട് 4.30ന് കോന്നി ചന്ത മൈതാനിയിൽ നടക്കുന്ന എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കും.
വൈകിട്ട് 5.30ന് ഇട്ടിയപ്പാറ പ്രൈവറ്റ് സ്റ്റാൻഡിൽ റാന്നി മണ്ഡലം കൺവെൻഷനിൽ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |