SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.27 PM IST

 വോട്ടിംഗ് യന്ത്രങ്ങൾ വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
vote

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ജില്ല ഇലക്ഷൻ വെയർ ഹൗസിൽ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിച്ചു. നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾക്ക് വോട്ടിംഗ് യന്ത്രം വിതരണം ചെയ്തു.
ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 1374 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 1494 വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തത്.
നിയോജകമണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമിൽ ഇവ സൂക്ഷിക്കും. ജി.പി.എസ് ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രം സ്‌ട്രോംഗ് റൂമിലെത്തിക്കുന്നത്.

മണ്ഡലം തിരിച്ച് വിതരണം ചെയ്ത

ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് മെഷീൻ
തിരുവല്ല : 272, 272, 296
റാന്നി : 270, 270, 293
ആറൻമുള: 310, 310, 337
കോന്നി :259, 259, 282
അടൂർ : 263, 263, 286

മണ്ഡലതല സ്‌ട്രോംഗ് റൂം
തിരുവല്ല : മാർത്തോമ്മ റസിഡൻഷ്യൽ സ്‌കൂൾ, കുറ്റപ്പുഴ
റാന്നി : സെന്റ് തോമസ് കോളേജ്, റാന്നി
ആറൻമു :മൗണ്ട് ബഥനി ഇ.എച്ച്.എസ്.എസ്, മൈലപ്ര
കോന്നി : മുസലിയാർ കോളേജ് , മലയാലപ്പുഴ
അടൂർ : സർക്കാർ ബി.എഡ് സെന്റർ, അടൂർ

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.