SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.10 PM IST

പോരാട്ടം മുറുകുന്നു, വോട്ടർമാരിലേക്ക് സ്ഥാനാർത്ഥികൾ

Increase Font Size Decrease Font Size Print Page
ele

പത്തനംതിട്ട: പരസ്യ പ്രചാരണത്തിന് ഇനി പതിമൂന്ന് ദിവസം. ചുരുങ്ങിയ ദിവസങ്ങൾ മാത്രം കിട്ടിയ പ്രചാരണത്തിന് കത്തുന്ന ചൂട് വെല്ലുവിളിയാണ്. പകൽച്ചൂടിലും വോട്ടർമാരെ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം പലയിടങ്ങളിലും ആരംഭിച്ചു. ഉച്ചനേരങ്ങളിൽ സ്വീകരണ കേന്ദ്രങ്ങളിൽ ജനപങ്കാളിത്തം കുറവ്. ഉച്ചസമയങ്ങളിൽ തുറന്ന വാഹനത്തിലെ പ്രചാരണം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പ്രചരണ സമയങ്ങളിൽ പാർട്ടികൾ മാറ്റംവരുത്തും.

കോന്നിയിൽ

യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ മണ്ഡല പര്യടനം ഇന്നലെ രാവിലെ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിൽ ആരംഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറിന്റെ പര്യടനം ഇന്ന് കൊക്കാത്തോട്ടിൽ നിന്ന് ആരംഭിക്കും. എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.സുന്ദരേശൻ പ്രമുഖരെയും വിശ്വസ്തരെയും കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു.

ആറൻമുളയിൽ

എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിന്റെ മണ്ഡല പര്യടനം ഇന്നു രാവിലെ ഏഴിന് പത്തനംതിട്ട നഗരസഭയിലെ വളവുങ്കലിൽ ആരംഭിക്കും. വൈകിട്ട് അഴൂർ വഞ്ചിപ്പടിയിൽ സമാപിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ മണ്ഡലപര്യടനം നാളെ ആരംഭിക്കും. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ മണ്ഡലം കൺവെൻഷൻ ഇന്നലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

റാന്നിയിൽ

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണന്റെ സ്വീകരണ പരിപാടികൾ ഇന്ന് രാവിലെ അയിരൂർ പഞ്ചായത്തിൽ നിന്ന് ആരംഭിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ പ്രചാരണ കൺവെൻഷനുകൾ പുരോഗമിക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി തോമസ് കെ.ജോസഫ് പ്രമുഖരെയും പരമാവധി വോട്ടർമാരെയും നേരിൽ കാണുന്നു.

അടൂരിൽ

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ വോട്ടർമാരെ നേരിൽ കാണുകയാണ്. ഏഴംകുളം, പാലമുക്ക്, പുതുമല, പ്ളാന്റേഷൻ മേഖലകളിൽ വോട്ടഭ്യർത്ഥിച്ചു. യു.ഡി.എഫ് സ്ഥനാർത്ഥി അഡ്വ.സി.വി.ശാന്തകുമാർ പഞ്ചായത്ത് കൺവെൻഷനുകളിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപൻ പ്രചാരണം ശക്തിപ്പെടുത്തി.


തിരുവല്ലയിൽ

എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി മണ്ഡല പര്യടനത്തിൽ മുന്നിലെത്തി. ഇന്ന് മൂന്നാം ദിവസമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി വർഗീസ് മാമ്മന്റെ മണ്ഡല പര്യടനം നാളെ രാവിലെ എട്ടിന് ആനിക്കാട് പഞ്ചായത്തിൽ നിന്ന് ആരംഭിക്കും. വൈകിട്ട് കീഴ്വായ്പ്പൂരിൽ സമാപിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.