SignIn
Kerala Kaumudi Online
Saturday, 27 June 2026 10.27 AM IST

വള്ളിക്കോടിനെ വിറപ്പിച്ച് തെരുവുനായ; നിരവധി പേർക്ക് കടിയേറ്റു

dog

വള്ളിക്കോട് : തെരുവുനായ ആക്രമണത്തിൽ വള്ളിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് കടിയേറ്റു. ഇന്നലെ രാവിലെ വാഴമുട്ടത്താണ് നായയുടെ ആക്രമണം ആദ്യം ഉണ്ടായത്. കാൽനട യാത്രക്കാരനെ കടിച്ച നായ ഇരുചക്ര വാഹനയാത്രക്കാർക്ക് നേരെ കുരച്ചുച്ചാടി. നാട്ടുകാർ കല്ലെറിഞ്ഞതിനെ തുടർന്ന് ഇവിടെ നിന്ന് ഓടിയ നായ വിവിധയിടങ്ങളിൽ വച്ച് ആളുകളെ കടിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. നായയ്ക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. നേരത്തെയും പ്രദേശത്ത് പേപ്പട്ടി ശല്യം ഉണ്ടായിട്ടുണ്ട്.

പഞ്ചായത്തിലെ നരിയാപുരം, കൈപ്പട്ടൂർ, കൈപ്പട്ടൂർ ഈസ്റ്റ്, മായാലിൽ, വള്ളിക്കോട്, വാഴമുട്ടം, താഴൂർക്കടവ്, ചെമ്പതപ്പാലം, കാഞ്ഞിരപ്പാറ, കിടങ്ങേത്ത്, ഞക്കുനിലം , പൈനുംമൂട്, വെള്ളപ്പാറ,കുടമുക്ക്, കല്ലുവിള, വയലാവടക്ക്, നരിയാപുരം ഈസ്റ്റ് പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. അനധികൃത മത്സ്യ സ്റ്റാളുകളും മാലിന്യ നിക്ഷേപവും വർദ്ധിച്ചതാണ് നായ ശല്യം വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL