
പത്തനംതിട്ട : ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കുക, ബി.എൽ ഒ മാരുടെ വർദ്ധിപ്പിച്ച വേതനം അനുവദിക്കുക, പോളിംഗ് ഡ്യൂട്ടി ചെയ്ത ബി.എൽ.ഒ മാർക്ക് വേതനം നൽകുക, പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുയർത്തി എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാർ കളക്ടറേറ്റിന് മുന്നിൽ പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശ് അദ്ധ്യക്ഷതവഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ലക്ഷ്മിദേവി, യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ , ജില്ലാ ട്രഷറർ മോളമ്മ തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |