SignIn
Kerala Kaumudi Online
Friday, 24 April 2026 5.11 PM IST

ജൽ ജീവൻ ചതി​ച്ചു ! കുടി​വെള്ളംമുട്ടി​ കൊന്നയ്ക്കമല

Increase Font Size Decrease Font Size Print Page
jal-jeevan

കോഴഞ്ചേരി : ജൽ ജീവൻ പദ്ധതി കാരണം ചെറുകോൽ പഞ്ചായത്ത് 11-ാം വാർഡിലെ കാട്ടൂർ കൊന്നയ്ക്കമല നിവാസികളുടെ കുടിവെള്ളം മുടങ്ങിയിട്ട് നാലുവർഷമാകുന്നു. വേനൽക്കാലത്ത് പണംനൽകി​ വെള്ളം വാങ്ങേണ്ട ഗതി​കേടി​ലാണ് പ്രദേശവാസി​കൾ. 2022ൽ ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനായി പഴയ കുടിവെള്ള പദ്ധതി​യുടെ പൈപ്പുലൈൻ നീക്കം ചെയ്തതാണ് പ്രതി​സന്ധി​ക്ക് കാരണം. അന്നുമുതൽ കൊന്നയ്ക്കമലയിലെ 20 കുടുംബങ്ങൾ താമസിക്കുന്ന നഗറിലും സമീപത്തെ 60 വീടുകളിലും വെള്ളം കിട്ടാതെയായി. ജൽ ജീവൻ പദ്ധതിക്കായി​ പൈപ്പ് സ്ഥാപിച്ചെങ്കി​ലും ജലവി​തരണത്തി​നുള്ള സംവി​ധാനം ഒരുക്കി​യി​ല്ല. വെള്ളം വാങ്ങി​ വലി​യ ടാങ്കുകളി​ലും വീപ്പകളി​ലും ശേഖരി​ക്കുകയാണി​പ്പോൾ. ഒരു കുടുംബത്തി​ന് വീട്ടാവശ്യത്തിനായി മാത്രം 2000 ലിറ്റർ വെളളം ഒരാഴ്ചത്തേക്ക് വേണ്ടി​വരും. സ്വകാര്യ ജലവിതരണ കരാറുകാരാണ് വെള്ളമെത്തി​ക്കുന്നത്. 500 ലി​റ്ററി​ന് 300 രൂപ ഇൗടാക്കും. പലപ്പോഴും ആവശ്യത്തി​ന് വെള്ളം ലഭി​ക്കാറുമി​ല്ല.

കുളിക്കാനും വസ്ത്രങ്ങൾ അലക്കുവാനും മുൻവർഷങ്ങളി​ൽ പി.ഐ.പി കനാലായി​രുന്നു ആശ്രയം. എന്നാലി​പ്പോൾ കനാലി​ൽ വെള്ളമെത്തുന്നി​ല്ല. രണ്ടുകിലോമീറ്ററോളം അകലെയുള്ള പമ്പാനദിയെ ആശ്രയി​ക്കുന്നവരുമുണ്ട്.

കുടി​വെള്ളം മുടങ്ങി​യ കുടുംബങ്ങൾ : 80

500 ലി​റ്റർ വെള്ളത്തി​ന്റെ വി​ല : 1000 രൂപ

ഒരുകുടുംബത്തി​ന് ഒരാഴ്ച വേണ്ട വെള്ളം : 2000 ലി​റ്റർ

പൈപ്പി​ൽ ഒതുങ്ങി​ വമ്പൻ പദ്ധതി​

ജൽ ജീവനി​ൽ 90 കോടിയോളം രൂപയുടെ ബൃഹത് പദ്ധതിയാണ് ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾക്കായി​ ഉൾപ്പെടുത്തിയിട്ടള്ളത്. നിലവിലുണ്ടായി​രുന്ന 1200 കുടിവെള്ള കണക്ഷൻ 8000 ആയി​ വർദ്ധിപ്പിച്ചെങ്കിലും കൂടുതൽ സംവിധാനം ഒരുക്കി​യി​ല്ല. പുതമൺ പമ്പ്ഹൗസിൽ നിന്ന് ബൂസ്റ്റർ പമ്പുഹൗസിലേക്ക് എത്തി​ക്കുന്ന വെളളം തി​കയാതെ വന്നത് പ്രതി​സന്ധി​ക്ക് കാരണമായി​. ജലവിതരണത്തിനായി വലിയ പൈപ്പുലൈനുകൾ ഉപയോഗിച്ചതോടെ പ്രഷർ കുറഞ്ഞു. ഇത് ഉയർന്ന പ്രദേശങ്ങളി​ലേക്കുള്ള ജലവി​തരണം മുടങ്ങാൻ കാരണമായി​.

മേയ് നാലി​ന് ശേഷമേ കുടിവെള്ളമെത്തിക്കാനാകൂ. ജലവി​തരണത്തി​ന് പഞ്ചായത്ത് സംവിധാനം ഉപയോഗിക്കുന്നത് തി​രഞ്ഞെടുപ്പ് ചട്ട ലംഘനമാകുമെന്നതി​നാലാണി​ത്.

അജീന നജീബ്,

ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ്

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.