മല്ലപ്പള്ളി : ഇറക്കത്തിൽ പിന്നോട്ടെടുക്കുന്നതിനിടയിൽ മറിഞ്ഞ ടിപ്പർ ലോറിക്കടിയിൽപെട്ട് ഡ്രൈവർ മരിച്ചു. റാന്നി ഉന്നക്കാവ് ഓനാവടക്കേതിൽ ഒ.റ്റി.മത്തായി (കുഞ്ഞുമോൻ - 58) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് കൊറ്റനാട് അരുവിക്കലിന് സമീപമാണ് സംഭവം. ഉടമയുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കഴുകിയശേഷം റോഡിലേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ടിപ്പറിന്റെ അടിയിൽപ്പെട്ട കുഞ്ഞുമോനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പെരുമ്പെട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വീട്ടുനൽകി. ഭാര്യ: കൊച്ചുമോൾ. മക്കൾ : ജിൻസൺ, ജിൻസി. മരുമക്കൾ : ബിൻസി തോമസ്, റിജോ മാത്യു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
