
കോന്നി മണ്ഡലം
കെ.യു.ജനീഷ്കുമാർ (എൽ.ഡി.എഫ് )
എം.എൽ.എ എന്ന നിലയിലുള്ള കഴിഞ്ഞ ആറര വർഷത്തെ പ്രവർത്തനവും ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കഴിഞ്ഞതും വികസനനേട്ടവും വോട്ടായി മാറും. എൽ.ഡി.എഫിന്റെ ശക്തമായ കേഡർ സംവിധാനവും അനുകൂലഘടകമാണ്.
സതീഷ് കൊച്ചു പറമ്പിൽ (യു.ഡി.എഫ് )
കോന്നി, പ്രമാടം,തണ്ണിത്തോട്, അരുവാപ്പലം, വള്ളിക്കോട്, മൈലപ്ര,ചിറ്റാർ പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടും. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും അനുകൂലമാകും. വിജയപ്രതീക്ഷയേറെയാണ്.
ടി.പി.സുന്ദരേശൻ (എൻ.ഡി.എ)
ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ജനവികാരം വോട്ടായി മാറും. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടം ജനവിധി എൻ.ഡി.എക്ക് അനുകൂലമായി മാറും. കോന്നി സ്വദേശി എന്ന പരിവേഷവുമുണ്ട്.
തിരുവല്ല മണ്ഡലം
അഡ്വ. മാത്യു ടി.തോമസ്
(എൽ.ഡി.എഫ്)
വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. 300 0മുതൽ 7000വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരിന്റെ ക്ഷേമപദ്ധതികളും ഗുണകരമാകും.
അഡ്വ. വർഗീസ് മാമ്മൻ
(യു.ഡി.എഫ്)
യു.ഡി.എഫ് ചരിത്രവിജയം നേടും. പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. തിരുവല്ലയിൽ 20വർഷത്തെ വികസനമുരടിപ്പിനും നിസംഗതയ്ക്കുമെതിരെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകിയെന്ന കാര്യത്തിൽ സംശയമില്ല.
അനൂപ് ആന്റണി
(എൻ.ഡി.എ)
തിരുവല്ലയിലെ ജനങ്ങളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. വികസനവും ജനകീയ വിഷയങ്ങളും മുൻനിർത്തിയായിരുന്നു പ്രചാരണം. പ്രവർത്തകരും ജനങ്ങളും നൽകിയ ആത്മവിശ്വാസം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
അടൂർ മണ്ഡലം
പ്രിജി കണ്ണൻ
(എൽ.ഡി.എഫ് )
നൂറു ശതമാനം വിജയ പ്രതീക്ഷയുണ്ട്. മണ്ഡലത്തിൽ കഴിഞ്ഞ 15 വർഷം നടപ്പിലാക്കിയ വികസന പദ്ധതികളും എൽ ഡി എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറും. കൊടുമൺ പന്തളം നഗരസഭയിലും മുൻതൂക്കം ഉണ്ടാകും.
അഡ്വ.പന്തളം പ്രതാപൻ
(എൻ.ഡി.എ )
നല്ല വിജയ പ്രതീക്ഷയിലാണ്. അടൂർ മണ്ഡലത്തിൽ സ്ഥായിയായ മാറ്റം കൊണ്ടുവരാൻ മാറി മാറി ഭരിച്ച എൽ ഡി എഫ്, യു ഡി എഫ് ജനപ്രതിനിധികൾക്ക് സാധിക്കാത്തത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പന്തളം നഗരസഭ, പന്തളം തെക്കേക്കര, പള്ളിക്കൽ, ഏറത്ത് പഞ്ചായത്തുകളിൽ മുൻതൂക്കം ലഭിക്കും.
അഡ്വ.സി.വി.ശാന്തകുമാർ
(യു.ഡി.എഫ് )
നൂറു ശതമാനം വിജയ പ്രതീക്ഷയിലാണ്. അടൂർ മണ്ഡലത്തിലെ 15 വർഷത്തെ വികസനമുരടിപ്പ് വോട്ടായി മാറും. മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും ലീഡ് ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം ഉണ്ടാകും.
ആറൻമുള മണ്ഡലം
അബിൻ വർക്കി (യു.ഡി.എഫ്)
നല്ല ഭൂരിപക്ഷത്തോടെ തന്നെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. എൽ.ഡി.എഫിന്റെ കയ്യിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിയ്ക്കും. എൽ.ഡി.എഫിന് ആധിപത്യമുള്ള ഇരവിപേരൂർ, മെഴുവേലി പഞ്ചായത്തിൽ വലിയ ഭൂരിപക്ഷം നേടും.
വീണാ ജോർജ് (എൽ.ഡി.എഫ്)
രണ്ടുതവണ പിന്തുണച്ച ആറൻമുളയിലെ ജനങ്ങൾ ഇത്തവണയും കൂടെയുണ്ട്. മുൻ കാലങ്ങളിലേക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കും. എല്ലാ പഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം നേടും.
കുമ്മനം രാജശേഖരൻ (എൻ.ഡി.എ)
തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. വൈകാരികമായ ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ ബി.ജെ.പി ക്ക് വോട്ടു ചെയ്യാൻ മടിയില്ലാത്ത അത്രയും വോട്ടുകൾ അടിസ്ഥാന വോട്ടായി ലഭിക്കും. ഇത് വലിയ പ്രതീക്ഷയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |