SignIn
Kerala Kaumudi Online
Monday, 04 May 2026 3.18 AM IST

എം.എൽ.എ അറിയാം, പത്ത് മണിയോടെ

Increase Font Size Decrease Font Size Print Page
vote

പത്തനംതിട്ട : രാവിലെ എട്ടുമണിയോടെ പോസ്റ്റൽ ബാലറ്റുകൾ. എട്ടരയോടെ വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ. ആദ്യ ലീഡ് സൂചനകൾ എട്ടേമുക്കാലോടെ പുറത്തുവരും. തുടർന്ന് രണ്ടുമണിക്കൂറോളം ഉദ്വേഗമാർന്ന നിമിഷങ്ങൾ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിധി നിർണയിക്കുമ്പോൾ ചില സ്ഥാനാർത്ഥികൾ ലീഡ് നിലയിൽ കുതിച്ചുകയറാം. മറ്റു ചിലർ കിതച്ചേക്കും. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ വിജയപ്രതീക്ഷ പുലർത്തുന്നു. മന്ത്രി മണ്ഡലം എന്ന നിലയിൽ ആറൻമുള എങ്ങോട്ടു തിരിയും. ആറൻമുളയ്ക്കൊപ്പം ത്രികോണപ്പോരിൽ തിരുവല്ലയും ശ്രദ്ധേയമായി. കോന്നിയിലും റാന്നിയിലും അടൂരിലും എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോര് നടന്നു. വിജയം പ്രതീക്ഷിച്ച് മുന്നണികൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ജയിക്കുന്ന സ്ഥാനാർത്ഥികളുമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നടത്തുന്ന റോഡ് ഷോ പരമാവധി വർണാഭമാക്കാനുള്ള തയ്യാറെടുപ്പകൾ നടത്തിയിട്ടുണ്ട്. വിജയാഘോഷം കൊഴുപ്പിക്കുന്നിതിനുള്ള തന്ത്രങ്ങൾ പാർട്ടി നേതാക്കൾ രഹസ്യമാക്കിയിരിക്കുകയാണ്. തോറ്റാൽ നാണക്കേടില്ലാതെ നിൽക്കാനാണിത്.

ജില്ലയിലെ പോളിംഗ്

70.77% (2021ൽ 67.18)

ആകെ വോട്ടർമാർ : 9,80,144

പോൾ ചെയ്തത് : 6,93,604 .

പുരുഷൻമാർ : 3,26,249.

സ്ത്രീകൾ : 3,67,353

ട്രാൻസ്ജെൻഡർ : 2

അടൂർ : 73.51%
റാന്നിയിൽ : 68.99%

തിരുവല്ല : 69.47%

ആറന്മുള : 71.5%

കോന്നി : 70.03%

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.