
പത്തനംതിട്ട : സൈ - റാങ്ക് ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ ആദ്യ അഞ്ച് ശതമാനത്തിൽ ഇടംപിടിച്ച മഹാത്മാഗാന്ധി സർവകലാശാലയിലെ 19 അദ്ധ്യാപകരെയും ഗവേഷകരെയും ആദരിച്ചു. വൈസ് ചാൻസലർ ഡോ.ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ പ്രൊഫ.ബിനു ജോർജ്ജ് വർഗീസ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോക്ടർ ശ്രീജിത്ത് സി.എം, ഫിനാൻസ് ഓഫീസർ ബിജു മാത്യു, റിസർച്ച് ഡയറക്ടർ പ്രൊഫ.ജയചന്ദ്ര.കെ എന്നിവർ പങ്കെടുത്തു. സൈ റാങ്കിങ്ങിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞരും മുൻ വൈസ് ചാൻസലർമാരുമായ പ്രൊഫ.സാബു തോമസ്, പ്രൊഫ.സി.ടി.അരവിന്ദകുമാർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |