
കോന്നി: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന വിജയ പദം വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോന്നി, അരുവാപുലം, പ്രമാടം, വള്ളിക്കോട്, മലയാലപ്പുഴ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള , മാതാപിതാക്കൾ മരിച്ചതോ ഗുരുതരമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന, സാമ്പത്തികമായ പിന്നാക്കവസ്ഥയിലുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്ന ഏറ്റവും അർഹരായവക്കാർക്കാണ് സഹായം നൽകുക അപേക്ഷ നൽകാൻ ഗാന്ധിഭവൻ ഓഫീസിലോ 8921505900 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |