
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് സമഗ്ര പച്ചക്കറി ഉൽപാദനയജ്ഞം തുടങ്ങി. പച്ചക്കറി തൈനടീൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എബി ബാബു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി എബ്രഹാം, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം രാജേഷ് ചാത്തങ്കരി, ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാലിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |