
കോന്നി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയും കോൺഗ്രസ് നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ നടക്കും. ഇന്ന് 11ന് കോന്നി ഗാന്ധിഭവൻ ദേവലോകത്ത് നടക്കുന്ന അനുസ്മരണസദസ് ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഇൻകാസ് ഖത്തർ നൽകുന്ന പാലിയേറ്റീവ് ഉപകരണങ്ങൾ ഗാന്ധിഭവന് കൈമാറും. ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ആയൂർവേദ ക്യാമ്പ് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |