
കോന്നി : മലയാലപ്പുഴ വടക്കുപുറം വെട്ടൂർ റോഡിൽ തെറ്റായ ദിശ സൂചിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന സൈൻബോർഡ് യാത്രക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി പരാതി. പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ വടക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിലെ ശബരിമലയിലേക്കുള്ള ആരോ മാർക്ക് തെക്കോട്ട് വെട്ടൂർ ഭാഗത്തേക്കാണ് വച്ചിരിക്കുന്നത്. വടക്കോട്ട് മലയാലപ്പുഴ ഭാഗത്തേക്ക് ആരോമാർക്ക് വേണ്ട സ്ഥലത്താണ് ഇവിടെ തെറ്റായ ദിശയിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അച്ചൻകോവിൽ കോന്നി വഴി ശബരിമലയിലേക്ക് കാൽനടയായി വരുന്ന തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |