SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

മസ്റ്ററിംഗ് നടത്തണം

masta

പത്തനംതിട്ട : കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്ന് 2025 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ സെപ്തംബർ 30 നകം വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം. ബയോമെട്രിക്ക് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ബോർഡിൽ സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള എല്ലാ മാസവും ഒന്ന് മുതൽ 20 വരെ സൗകര്യമുണ്ടാകും. എന്നാൽ മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടായിരിക്കില്ലെന്ന് ജില്ല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0469 2603074.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL