SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

ആറുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

44

ചെങ്ങന്നൂർ: എക്സൈസ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് , ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനയിൽ ആറുകിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.

കഴി​ഞ്ഞദി​വസം രാത്രി 11 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ക്ലോക്ക് റൂമിന് സമീപം നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ബെംഗളൂരു അർബൻ ജില്ലയിലെ ചിക്കബനഹള്ളി കണ്ണമംഗല സീഗഹള്ളി, ഹൗസ് നമ്പർ 203-ൽ താമസിക്കുന്ന രാജൗൾ (22) പിടിയിലായത്.

പ്രതിക്കെതിരെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി.യുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, ജോജൻ ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ബിനോയ് പി.ആർ, ഷാജഹാൻ , സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ പ്രവീൺ, ബബിത രാജ്, ആശ, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ.എ.ജെ., എസ്.ഐമാരായ പ്രൈസ് മാത്യു, ഹരികൃഷ്ണൻ, എ.എസ്.ഐ.വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL