SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റ് ഇനി സി.ഐ ഓഫീസ്

general

ബാലരാമപുരം: പരാധീനതകൾക്ക് നടുവിൽ ബാലരാമപുരം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് മുഖം മിനുക്കി ഇനി സി.ഐ ഓഫീസായി പ്രവർത്തിക്കും. ആഗസ്റ്ര് 15ന് ബാലരാമപുരത്ത് ഓഫീസ് ഉദ്ഘാടനം നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ പനയറക്കുന്ന് ഇടനാഴിയിലേക്ക് മാറ്റിയിട്ട് പത്ത് വർഷത്തിലേറെയായിട്ടും പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം അനുവദിച്ചിരുന്നില്ല. 10വർഷം മുമ്പ് തെക്കേക്കുളത്ത് 10സെന്റ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും സ്ഥലം കുറവാണെന്ന കാരണത്താൽ പൊലീസ് വകുപ്പിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ല. പിന്നാലെയാണ് പൊലീസ് സ്റ്റേഷൻ പനയറക്കുന്ന് വാടകകെട്ടിടത്തിലേക്ക് മാറ്റിയത്. കൊടിനട കച്ചേരിക്കുളത്ത് പൊലീസ് സ്റ്രേഷനായി അനുവദിച്ച സ്ഥലം നിലവിൽ വിജനമായ പാർക്കിംഗ് ഏരിയയാണ്. പഞ്ചായത്ത് ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി നവീകരിച്ച കച്ചേരിക്കുളം ഇപ്പോൾ മാലിന്യക്കൂനയായിരുക്കുകയാണ്.

സർക്കാർ ഖജനാവ് കാലിയാക്കുന്ന കെട്ടിടവാടക

നിരവധി സർക്കാർ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. തണ്ണിക്കുഴി പരുത്തിച്ചൽക്കോണത്തിന് സമീപമുള്ള ബാലരാമപുരം സബ് രജിസ്ട്രാർ ഓഫീസും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പനയറക്കുന്നിൽ പ്രവർത്തിക്കുന്ന ബാലരാമപുരം പൊലീസ് സ്റ്റേഷന് മാസം മുപ്പതിനായിരം രൂപയാണ് വാടകയായി നൽകുന്നത്. ആഭ്യന്തര വകുപ്പിന്റെ നിരവധി പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നതും വാടക കെട്ടിടങ്ങളിലാണ്.

അനുമതിയും സ്ഥലവും

കൈമാറിയാൽ ഫണ്ട്

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ കാര്യാലയങ്ങൾക്ക് സ്ഥലം അനുവദിച്ച്, റവന്യൂ ഉത്തരവ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയാൽ വകുപ്പുതല ഫണ്ട് അനുവദിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് ഉദ്യോഗസ്ഥവൃന്ദം പറയുന്നത്. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമ്മാണച്ചുമതല.

ഓഫീസ് പൊളിച്ചേക്കുമെന്ന് അഭ്യൂഹം

കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊടിനട-വഴിമുക്ക് വികസനത്തോടനുബന്ധിച്ച് അലൈൻമെന്റിൽ സ്ഥലവിസ്തൃതി കൂടുതൽ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ബാലരാമപുരം എയ്ഡ് പോസ്റ്റ് കെട്ടിടം പൊളിച്ചുമാറ്റുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ജംഗ്ഷൻ വികസനത്തിന്റെ അന്തിമ രൂപരേഖ ദേശീയപാതവിഭാഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL