SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

കാഞ്ഞിരംകുളത്ത് പിങ്ക് പൊലീസിന്റെ സേവനം വേണം

1

പൂവാർ: ജില്ലയിലെ എഡ്യൂക്കേഷണൽ ഹബ്ബായ കാഞ്ഞിരംകുളത്ത് പിങ്ക് പൊലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സർക്കാർ ഓഫീസുകൾ,ആരോഗ്യ കേന്ദ്രങ്ങൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവ നിറഞ്ഞ ജനത്തിരക്കേറിതാണ് കാഞ്ഞിരംകുളം ജംഗ്ഷൻ. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്.

കുഞ്ഞുകൃഷ്ണൻ നാടാർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, കുഞ്ഞുകൃഷ്ണൻ നാടാർ ആർട്സ് ആൻഡ് ബി.എഡ് സെൽഫ് ഫിനാൻസിംഗ് കോളേജ്,യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി), സെൽഫ് ഫിനാൻസിംഗ് കോളേജ്, കാഞ്ഞിരംകുളം ഗവ.ഹൈസ്കൂൾ, എൽ.പി സ്കൂൾ,കഴിവൂർ പഞ്ചായത്ത് ഹൈസ്കൂൾ, എൽ.എം.എസ്.എൽ.പി സ്കൂൾ കരിച്ചൽ,എൽ.എം.എസ്.എൽ.പി സ്കൂൾ ചാണി, ട്യൂഷൻ സെന്ററുകൾ തുടങ്ങി ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കാഞ്ഞിരംകുളത്ത് സ്ഥിതിചെയ്യുന്നത്.

സുരക്ഷ ഉറപ്പാക്കണം

പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്,ഇലക്ട്രിസിറ്റി,വാട്ടർ അതോറിട്ടി,പൊലീസ് സ്റ്റേഷൻ തുടങ്ങിയ സേവനങ്ങളുള്ള സർക്കാർ ഓഫീസുകളും കാഞ്ഞിരംകുളം കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞിരംകുളത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രധാനം ഗവ.ആയുർവേദ മർമ്മ ആശുപത്രിയാണ്. മറ്റ് ആശുപത്രികളും നൂറ്കണക്കിന് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികളാണ് കാഞ്ഞിരംകുളം ജംഗ്ഷനിൽ വന്നിറങ്ങുന്നത്.ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ ജനത്തിരക്ക് പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയുറപ്പാക്കാൻ പിങ്ക് പൊലീസിന്റെ സേവനം ഉറപ്പുവരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL