വിതുര: തൊളിക്കോട് പഞ്ചായത്തിലെ മണലയം ആനപ്പെട്ടി റോഡിൽ ഇനി ഹൈമാസ്റ്റ് ലൈറ്റ് വെള്ളിവെളിച്ചം വിതറും. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ പേരയത്തുപാറയിൽ നിന്നും മണലയം ആനപ്പെട്ടി ഭാഗത്തേക്ക് പോകുന്ന റോഡ് സന്ധ്യമയങ്ങിയാൽ ഇരുട്ടിൽ മുങ്ങുന്ന അവസ്ഥയിലായിരുന്നു. ഇത് മൂലം രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർ ബുദ്ധിമുട്ടിലായിരുന്നു. തെരുവ്നായ്ക്കൾ പ്രദേശത്ത് ചേക്കേറുന്നതിനാലും പ്രദേശവാസികളും വഴിപോക്കരും പ്രതിസന്ധിയിലായി. ഇവിടെ തെരുവ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റും, പുളിമൂട് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസറും പ്രശ്നത്തിൽ ബന്ധപ്പെട്ടു. തുടർന്നാണ് അടൂർ പ്രകാശ് എം.പി പ്രദേശിക വികസന ഫണ്ടിൽ നിന്നും അടിയന്തരമായി തുകഅനുവദിക്കുകയും ലൈറ്റ് സ്ഥാപിക്കുകയും ചെയ്തത്.
ഉദ്ഘാടനം നടത്തി
അടൂർ പ്രകാശ് എം.പിയുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് മണലയം റോഡിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.അഭിലാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എസ്.ഹാഷിം, രമ ആനപ്പെട്ടി, പഞ്ചായത്തംഗം ഷിബുലാൽദത്ത്, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്, ചായംസുധാകരൻ,തോട്ടുമുക്ക് സലീം,നവാസ്, ഷഹീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |