
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ ഓണം വാരാഘോഷങ്ങൾക്ക് കൂടുതൽ ആകർഷണ കേന്ദ്രമാവുന്നത് മുടവൂർപ്പാറ വെട്ടുബലിക്കുളത്തിലെ ബോട്ട് സർവ്വീസാണ്. നവീകരണം പൂർത്തിയാക്കിയ ശേഷമാണ് ഓണാഘോഷത്തിനായി കുളം തുറന്നുകൊടുക്കുന്നത്. പൂങ്കോട്ടമ്മയുടെ ആറാട്ട് കടവും വെട്ടുബലിക്കുളത്തിന് സമീപമാണ്. കെ.രാകേഷ് പ്രസിഡന്റായിരിക്കെ വെട്ടുബലിക്കുളത്തിന് പുറമേ താന്നിവിള, നരുവാമൂട് രണ്ട് പ്രാദേശിക ഓണാഘോഷവേദിയും പള്ളിച്ചൽ പഞ്ചായത്തിന് അനുവദിച്ചിരുന്നു.
സംഗീതനൃത്തസമന്വയ വിരുന്നുകൾ താന്നിവിള,നരുവാമൂട് ഓണാഘോഷ വേദികളിൽ നടക്കും. വെട്ടുബലിക്കുളത്തിനു സമീപമാണ് കലാവിരുന്നിന് പന്തൽ ഒരുക്കിയിട്ടുള്ളത്. പകൽ ബോട്ട് സർവ്വീസ്, രാത്രി കലാസന്ധ്യ എന്നിങ്ങനെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ബോട്ട് സർവീസ്,സാംസ്കാരിക ഘോഷയാത്ര, വാർഡുകളിലെ പൂക്കൃഷി, ഓണം വിപണികൾ ഉൾപ്പെടെ ജനശ്രദ്ധ ആകർഷിക്കുന്ന പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 5.30ന് ബോട്ട് സർവ്വീസ് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു ഉദ്ഘാടനം ചെയ്യും. സ്പെഷ്യൽ ലൈഫ് ഗാർഡുകളും ബോട്ട് സർവീസിന് സുരക്ഷയൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |