വിഴിഞ്ഞം: പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നു സ്വർണവും പണവും മോഷ്ടിച്ചു.
ഉച്ചക്കട പയറ്റുവിള റോഡിൽ എം.എൽ സദനത്തിൽ മോഹനന്റെ വീട്ടിലാണ് മോഷണം നടത്തിയത്.വജ്രം പതിച്ച ഒരു പവൻ മോതിരം,ഒന്നര പവൻ വിവാഹമോതിരം,പഴ്സിൽ സൂക്ഷിച്ച 6000 രൂപ എന്നിവയാണ് മോഷ്ടിച്ചതെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.സന്ധ്യയോടെ പുറത്തു പോയിരുന്ന വീട്ടുകാർ രാത്രി 10നു ശേഷം മടങ്ങി എത്തിയപ്പോഴാണ് വിവരം അറിയുന്നത്.മുൻ വാതിൽ പൊളിച്ചാണ് ഉള്ളിൽ കടന്ന് കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണവും പണവും കവർന്നതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |