SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

ഓണാഘോഷ വേദിയിൽ ലക്കി ഡ്രോ മത്സരവുമായി പൊലീസ്

തിരുവനന്തപുരം: പോൾ ആപ്പിന്റെ പ്രചരണാർത്ഥം ഓണാഘോഷ വേദിയിലെ പൊലീസ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന ലക്കി ഡ്രോ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് സമ്മാനവുമായി പൊലീസ്. നറുക്കെടുപ്പ് നടത്തി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് വിജയിയെ പ്രഖ്യാപിക്കുക.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന പോൾ ആപ്പ് വഴി 33ഓളം സേവനങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ,​ വീട്ടിലിരുന്ന് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നതാണ് പോൾ ആപ്പിന്റെ സവിശേഷത.

സ്കൂൾ കുട്ടികളുമായി ചേർന്ന് നടപ്പിലാക്കുന്ന 'ജീവദീപ്തി' പ്രോജക്ട് വഴി ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. കൂടാതെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ സ്വന്തം വീടുകളിലും അയൽപക്കങ്ങളിലും ആപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തിവരുന്നു.

ജനപ്രിയമായി 'പോൾ ബ്ലഡ്'

ആപ്പിലെ സേവനങ്ങളിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 'പോൾ ബ്ലഡ്' എന്ന രക്തദാന സംവിധാനമാണ്. അടിയന്തരമായി രക്തം ആവശ്യമുള്ളവർക്കും രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഒരേപോലെ ഉപയോഗിക്കാം. ഈ സംവിധാനം 2021ൽ ആരംഭിച്ചതുമുതൽ ദിവസേന നിരവധി അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ലഹരിമരുന്ന് ഉപയോഗം,മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോ അനാഥരായി കാണപ്പെടുന്ന കുട്ടികൾ,മുതിർന്ന പൗരന്മാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളോ സ്വന്തം പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ രഹസ്യമായി പൊലീസിനെ അറിയിക്കാം. 'മൈ കോർട്ട്' സൗകര്യം വഴി വാഹനങ്ങളുടെ പെറ്റി,ട്രാഫിക് ചെല്ലാനുകൾ എന്നിവ പരിശോധിക്കാനും പണമടയ്ക്കാനും സാധിക്കും.പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,സ്റ്റേഷൻ ഓഫീസർമാരുമായി സംസാരിക്കാനുള്ള അപ്പോയിന്റ്മെന്റുകൾ,ഡെയ്‌ലി ന്യൂസ് ഫീഡുകൾ,ഗെയിമുകൾ എന്നിവയും ആപ്പിന്റെ ഭാഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL