SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

ജനറൽ ആശുപത്രി മെഗാ ക്ലീനിംഗ് ഡ്രൈവ് ഇന്ന്

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ച ജനറൽ ആശുപത്രിയിൽ ഇന്ന് നഗരസഭ നടത്തുന്ന മെഗാ ക്ലീനിംഗ് ഡ്രൈവിൽ പാമ്പുകളെ പിടിക്കാൻ വാവ സുരേഷ് എത്തും.

ആശുപത്രി വളപ്പിലെ 20 ഏക്കർ കോമ്പൗണ്ട് കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ അവസ്ഥയിലായതിനാൽ ഇഴജന്തുക്കൾ ഏറെയുണ്ടാകുമെന്നാണ് കരുതുന്നത്. നഗരസഭയിലെ 100 തൊഴിലാളികളും സമീപത്തെ റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകരും ഉൾപ്പെടെയാണ് ക്ളീനിംഗ് നടത്തുന്നത്. ശുചീകരണ യജ്ഞം ഇന്ന് രാവിലെ 8ന് മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.ഗോപൻ,ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ,ആശുപത്രി സൂപ്രണ്ട് ഡോ.കൃഷ്‌ണവേണി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ.കവിത രവി എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL