
വർക്കല: മൈതാനത്തെ കീർത്തനത്തിൽ സുരേഷിന് നാട്ടുകാർ സ്നേഹപൂർവം നൽകിയ വിളിപ്പേരുണ്ട്.പേനകളുടെ ഡോക്ടർ.ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന സുരഷിന്റെയടുത്ത് പേനകൾ നന്നാക്കാനെത്തുന്നവർ ധാരാളം.അതുകൊണ്ടാണ് പേന ഡോക്ടർ എന്ന പേരുവീണത്.
ഏത് പേനയും നന്നാക്കും.പേനകളുടെ വൻ ശേഖരവുമുണ്ട് സുരഷിന്.
പനയോലയെഴുത്തിന് ഉപയോഗിച്ചിരുന്ന പേനയുടെ മോഡൽ മുതൽ സ്വർണത്തിന്റെ നിറമുള്ളതും,വെള്ളിയുടെ ആവരണമുള്ളതുമായ പേനകളുണ്ട് കൂട്ടത്തിൽ.അറുപതോളം വർഷം പഴക്കമുള്ള ആധാരമെഴുത്തുകാരുടെ പേനകളുമുണ്ട്.ഇവയുടെ ഇന്നത്തെ വില കണക്കുകൂട്ടിയാൽ ആറുലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് സുരേഷ് പറഞ്ഞു.5-ാം ക്ലാസ് മുതൽ തുടങ്ങിയ പേന പ്രേമമാണ് ഇപ്പോൾ വൻ ശേഖരത്തിലേക്ക് എത്തിച്ചതെന്ന് സുരേഷ് പറയുന്നു.
വർക്കലയിൽ ഒരു പെൻപാർക്ക് തുടങ്ങണമെന്നാണ് ഈ 'പെൻ ഡോക്‌ടറുടെ' ആഗ്രഹം. വില കൂടിയ പേനകൾക്കായി പ്രത്യേക എക്സ്‌സിബിഷൻ നടത്താനും പ്ലാനുണ്ട്.പേന മാത്രമല്ല.നാണയങ്ങൾ,ഗ്രാമഫോൺ,ടെലിഫോൺ,അപൂർവ പുസ്തകങ്ങൾ തുടങ്ങിയവയും ശേഖരത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |