തൃശൂർ: സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാക്കുന്ന അരാജകത്വ സർക്കാരാണ് ഭരണം നടത്തുന്നതെന്നും ജനങ്ങൾ ഇതിന് അറുതി വരുത്തുമെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ ജെ.പല്ലന്റെ വിജയത്തിനായി റൗണ്ട് നോർത്തിലെ പ്രസ് ക്ലബ് ജംഗ്ഷനിൽ സജ്ജമാക്കിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ഐ.പി.പോൾ, ജോൺ ഡാനിയേൽ, ഗിരീഷ് കുമാർ, ശിവരാമകൃഷ്ണൻ, ബൈജു വർഗീസ്, സി.എ.റഷീദ്, ജോൺസൻ കാഞ്ഞിരത്തിങ്കൽ, വികാസ് ചക്രപാണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |