
മാള: ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ എം.ബി.എ,എൻജിനീയറിംഗ്,ഫാർമസി,ആർട്സ്, പോളിടെക്നിക് കോളേജുകളിലെ 470വിദ്യാർഥികളുടെ ഗ്രാൻഡ് കോൺവൊക്കേഷൻ ഇന്ന് ഹോളി ഗ്രേസ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ഒ.ജെ.ജനീഷ് മുഖ്യാതിഥിയാകും. സി-ഡിറ്റ് ഡയറക്ടർ എസ്.അബ്ദുൽ റഹ്മാൻ പ്രഭാഷണം നടത്തും.കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അൽജിയേഴ്സ് ഖാലിദ് വിശിഷ്ടാതിഥിയാകും.
ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ പഠനം വിജയകരമായി പൂർത്തിയാക്കിയ 470വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |