
തൃശൂർ: വായനാദിന മാസാചരണത്തോട് അനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളുകൾക്കായി തയ്യാറാക്കിയ സന്ദേശ പോസ്റ്ററുകൾ കളക്ടർ ശിഖ സുരേന്ദ്രൻ വിതരണം ചെയ്തു.അയ്യന്തോൾ ഗവ.ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാജിമോൾ,തൃശൂർ വിവേകോദയം സ്‌കൂൾ ഹെഡ്മാസ്റ്റർ സജീവ്,തൃശൂർ മോഡൽ ഗേൾസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോ.ബിന്ദു മേനോൻ പോസ്റ്ററുകൾ ഏറ്റുവാങ്ങി.'ദിവസവും 20 മിനിറ്റ് വായിക്കൂ, ജീവിതം മാറ്റിമറിക്കൂ', 'വായനയാണ് അറിവിലേക്കുള്ള ഏറ്റവും മനോഹരമായ വഴി' എന്ന സന്ദേശം പ്രചരിപ്പിച്ചു. പ്രിയ കെ.ഉണ്ണിക്കൃഷ്ണൻ, കാർത്തിക സി.എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |