SignIn
Kerala Kaumudi Online
Saturday, 18 July 2026 3.50 AM IST

വിശദീകരണവുമായി ഫോറസ്റ്റ് അധികൃതർ

f

അവണൂർ: അവണൂർ പഞ്ചായത്തിലെ 4-ാം വാർഡിൽ പുലിയെ കണ്ടതായി പരക്കുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഫോറസ്റ്റ് അധികൃതർ.​ചീരമംഗലം ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി പ്രചരിക്കുന്നത്. ബുധനാഴ്ച രാത്രി 11ന് അത്താണി എലൈറ്റ് ബ്രെഡ് കമ്പനിയിലെത്തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കണ്ടത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസും സ്ഥലത്തെത്തി. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.പുലിയല്ലെന്നും അത് കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നുമാണ് ഫോറസ്റ്റ് വിഭാഗത്തിന്റെ നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL