
തൃശൂർ: ശ്രീവടക്കുന്നാഥ ക്ഷേത്രമൈതാനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പൂർണമായും നടപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി.
ക്ഷേത്രസങ്കൽപ്പപ്രകാരം മൈതാനം ദേവശരീരഭാഗവും സ്വരാജ് റൗണ്ട് മഹാപ്രദക്ഷിണപഥവുമാണ്. അതിനാൽ മൈതാനത്തെ നെഹ്‌റു പാർക്ക് ദേവസ്വം ബോർഡ് ഏറ്റെടുത്ത് ക്ഷേത്രോദ്യാനമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജില്ലാ അദ്ധ്യക്ഷൻ കെ.സതീശ്ചന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ.എം.ഹരിദാസ്,എസ്. കല്യാണകൃഷ്ണൻ,രമേഷ് വാരിയർ,മുകുന്ദൻ കുന്നമ്പത്ത്,വേണാട്ട് വാസുദേവൻ,എം.നാരായണൻ,ഗിരീഷ് കോട്ടോർ,സുശീല ഗോപിനാഥ്,ഗീത നടേശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |