SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.45 PM IST

വാഴാനി ഡാം സംഗീത ജലധാര : വിജിലൻസ് അന്വേക്ഷിക്കണം

വടക്കാഞ്ചേരി: വാഴാനി ഡാമിലെ സംഗീതജലധാര ട്രയൽ റൺ നടന്ന് 9 മാസമായിട്ടും പ്രവർത്തനമാരംഭിക്കാത്തത് അഴിമതിയാണെന്ന് യൂത്ത് കോൺഗ്രസ്.പൂർത്തിയായ പ്രവർത്തനങ്ങളുടെ ഫണ്ട് കരാർ ഏറ്റെടുത്ത കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ഐ.ഐ.ഡി.സി) നൽകാത്തതിന് പിന്നിൽ വൻ വെട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതിനകം 75 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി അധികൃതർ അവകാശപ്പെടുമ്പോഴും 2025ഫെബ്രുവരി 16ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമ്മാണോദ്ഘാടനം നിർവഹിച്ച പദ്ധതി ടൂറിസം കേന്ദ്രത്തിന് തന്നെ നാണക്കേടാണ്. അസംസ്കൃത വസ്‌തുക്കളും നിർമ്മാണ സാമഗ്രികളും ഡാം പൂന്തോട്ട നടപാതയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഡാമിൽ അക്രമി- മോഷണ സംഘം വിലസുന്നു. സോളാർ പാനൽ വരെ കളവുപോയി. ലൈറ്റുകൾ പ്രകാശിക്കുന്നില്ല.വിജിലൻസ് അന്വേക്ഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.ജെ.ജമാൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL