കല്ലൂർ: യുവജനങ്ങളിലും വിദ്യാർത്ഥികളിലും കായിക ലഹരി വളർത്തുന്നതിന്റെ ഭാഗമായി കാവല്ലൂർ കവിത ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖിലകേരള ത്രീസ് ഫുട്ബാൾ ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു. പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എ.ആദംഖാൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവ്, കെ.കെ.ദാസൻ, സൈമൺ നമ്പാടൻ,ക്ലബ് സെക്രട്ടറി ബിജു, കെ.ജെ.കവിത, വായനശാല പ്രസിഡന്റ് ജസ്റ്റിൻ കാവല്ലൂർ , ആന്റ്രോ കാട്ട്‌ളപ്പിടിക, വിത്സൺ പഴുങ്കാരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |