
തൃശൂർ : സിവിൽ എൻജിനീയറിംഗ് ബിരുദ വിദ്യാർത്ഥികളുടെ മികച്ച പ്രോജക്ടിന് നൽകിവരുന്ന സ്‌മൈൽസ് അഞ്ജിത സുരേഷ് എൻഡോവ്‌മെന്റ് അവാർഡ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ് സമ്മാനിക്കും. എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്‌മൈൽസ് സ്റ്റുഡന്റ് വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിയും കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗവും ചേർന്ന് നൽകുന്നതാണ് അവാർഡ്. 21 ന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രിൻസിപ്പൽ ഡോ. എ. ആർ. ജയന്റെ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരി പ്രൊ. സാറാ ജോസഫ്, സൈബർ സെക്യൂരിറ്റി വിദഗ്ധൻ മുരളി റാവു എന്നിവർ പങ്കെടുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |