ഗുരുവായൂർ: ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പാളുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികവും അനുസ്മരണവും നടത്തി. ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക, സാംസ്‌കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾമാരായ കെ.യു. കൃഷ്ണകുമാർ , എം. നളിൻബാബു, വി.പി.ഉണ്ണിക്കൃഷ്ണൻ , ഡോ.വി. അച്യുതൻ കുട്ടി, കെ.ജി.സുരേഷ് കുമാർ , ആർ.നാരായണൻ , ആർ. പരമേശ്വരൻ ,കെ.വി രാജേന്ദ്രൻ , കെ.എ .അഖിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |