SignIn
Kerala Kaumudi Online
Thursday, 23 July 2026 4.11 AM IST

മുണ്ടത്തിക്കോട് ദുരന്തം: നഷ്ടപരിഹാര വിവരങ്ങൾ കോടതിയെ അറിയിച്ചു

photo

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശം സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ തലത്തിൽ നഷ്ടപരിഹാരത്തിന് സാദ്ധ്യതയുണ്ടോയെന്ന് പരിശോധിച്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ അഡി. സോളിസിറ്റർ ജനറൽ സമയം തേടിയതിനെ തുടർന്ന് കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. സ്വമേധയാ എടുത്ത പൊതുതാത്പര്യഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഏപ്രിൽ 21ലെ ദുരന്തത്തിൽ 16 പേരാണ് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL