തൃശൂർ: എൻജിനിയറിംഗ് പ്രവേശന നടപടികൾ സമയബന്ധിതമാക്കി ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവുമായ പ്രൊഫ. ഡോ. വി.എം. ചാക്കോ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കീം റാങ്ക് പട്ടിക സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, എൻജിനിയറിംഗ് പ്രവേശനം ജൂണിൽ പൂർത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസുകൾ ആരംഭിക്കുക, എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
നിവേദനം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |